Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Waste-Free

Pathanamthitta

കാ​ടി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കി നേ​താ​ജി സ്കൂ​ളി​ലെ സ്കൗ​ട്ട്, ഗൈ​ഡു​ക​ൾ

പ്ര​മാ​ടം: വ​ന​സം​ര​ക്ഷ​ണ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി പ്ര​മാ​ടം, നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട്-​ഗൈ​ഡ് അം​ഗ​ങ്ങ​ൾ കോ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ചി​ൽ ആ​ന്‍റി-​ലി​റ്റ​ർ കാ​ന്പെ​യി​ൻ ന​ട​ത്തി. വ​ന ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ, അ​ട​വി ഇ​ക്കോ ടൂ​റി​സ്റ്റ് കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ഫോ​റ​സ്റ്റ് റേ​ഞ്ച് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ശ്രീ. ​ശ്രീ​ജി​ത്ത്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​രു​ൺ​ലാ​ൽ, സ്കൗ​ട്ട് മാ​സ്റ്റ​ർ ഡോ. ​കെ. ജെ. ​ഏ​ബ്ര​ഹാം, ഗൈ​ഡ്സ് ക്യാ​പ്റ്റ​ൻ എ​സ്. മ​ഞ്ജു എ​ന്നി​വ​ർ വ​ന​സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളെ​ടു​ത്താ​ണ് വി​ഘ​ടി​ക്കു​ന്ന​തെ​ന്നും ഇ​ത് വ​ന്യ​ജീ​വി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി. വ​ന​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ട വ​ന​പാ​ല​ക​രെ​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ​യും അ​നു​സ്മ​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ ഏ​ക​ദേ​ശം 1.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ 20 കി​ലോ​ഗ്രാം മാ​ലി​ന്യം ശേ​ഖ​രി​ച്ചു. ശേ​ഖ​രി​ച്ച മാ​ലി​ന്യം ശ​രി​യാ​യ രീ​തി​യി​ൽ ത​രം​തി​രി​ച്ച് പു​ന​രു​പ​യോ​ഗ​ത്തി​നും സം​സ്ക​ര​ണ​ത്തി​നു​മാ​യി അ​ട​വി ഇ​ക്കോ ടൂ​റി​സം വേ​സ്റ്റ് ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ന് കൈ​മാ​റി.

Latest News

Corehub Up